ചെങ്ങറ : സാധുജന വിമോചന സംയുക്തവേദി നേതൃത്വത്തിൽ അയ്യങ്കാളിയുടെ 161ാം ജന്മദിനാഘോഷം ചെങ്ങറ സമരഭൂമിയിലും വിവിധ ശാഖകളിലുമായി നടന്നു. അംബേദ്കർ ഭവനിൽ നടന്ന ജന്മദിനആഘോഷത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷതവഹിച്ചു. ചെങ്ങറ ഭൂസമരസഹായ സമിതി അംഗം ബിനു ബേബി ജന്മദിന സന്ദേശം നൽകി. രക്ഷാധികാരി അജികുമാർ കറ്റാനം, വൈസ് പ്രസിഡന്റ് പുഷ്പ്പ സിമറൂർ, ജോയന്റ് സെക്രട്ടറി സുരേഷ് കല്ലേലി, സുശീല ഗോപി, ആർ.രാജൻ കമുകുംചേരി, ശ്രീജിത്ത് കൈതക്കര എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ കൃതജ്ഞത പറഞ്ഞു.