csds

പത്തനംതിട്ട : സി.എസ്.ഡി.എസ് നേതൃത്വത്തിൽ ജില്ലയിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കുടുംബയോഗ കേന്ദ്രങ്ങളിൽ പുഷ്പ്പാർച്ചന നടത്തി. താലൂക്ക് കേന്ദ്രങ്ങളിൽ ജന്മദിന സമ്മേളനങ്ങൾ നടന്നു.

റാന്നി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷം സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സാബു കുളമൻകുഴി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ, സംസ്ഥാന സെക്രട്ടറി എം.സി.ചന്ദ്രബോസ്, എൻ.എം.കൊച്ചുകുഞ്ഞ്, സുനിൽ സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.ആദരിക്കൽ ചടങ്ങുകളും വിദ്യാഭ്യാസ അവാർഡ് ദാനവും നടുന്നു.