അടൂർ: കെ.എസ്.കെ.ടി.യു കടമ്പനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിന സമ്മേളനവും സെമിനാറും സംസ്ഥാന കമ്മറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ടി.എം.ജോസഫ് അദ്ധ്യക്ഷനായിരുന്നു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും സംഘടനയും എന്ന വിഷയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ വിഷയവതരണം നടത്തി. എസ്.ഷിബു, സി.അജി, മിനി അച്ചൻകുഞ്ഞ്, കെ.ബി.റിഷാദ്, സി.കൃഷ്ണദാസ്, സി.സുനീഷ്, ജി.ഓമനക്കുട്ടൻ, നന്ദന, ഡി.ജോയിക്കുട്ടി, വി.ഓമന, അവിനാഷ് പള്ളീനഴികത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.