അടൂർ : അടൂർ നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തുളസീധരക്കുറുപ്പും രാജിവച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന അവിശ്വാസം പ്രമേയം ഇതോടെ ഇല്ലാതായി. സി.പി.എം പ്രതിനിധി റോണി പാണംതുണ്ടിൽ ഒരാഴ്ച മുമ്പുതന്നെ ചെയർമാൻ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ മുൻധാരണപ്രകാരം സി.പി.ഐയുടെ കൈവശമുള്ള പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടി രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് രാജിനൽകാമെന്നായിരുന്നു തീരുമാനം. അതേസമയം നഗരസഭാ ചെയർപേഴ്സണും രാജിവയ്ക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി ശശികുമാർ എന്നിവർ ആവശ്യപ്പെട്ടു.
ഒരു വികസനവും നടത്താതെ അഴിമതി മാത്രം മുഖമുദ്ര യാക്കിയ ഭരണസമിതിയാണിതെന്ന് അവർ പറഞ്ഞു.