ചെങ്ങന്നൂർ : വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ഇടവകയുടെ പെരുന്നാളും വേദവചന പ്രഭാഷണവും സെപ്തംബർ ഒന്ന് മുതൽ 9 വരെ നടക്കും. ഡോ.ഗീവർഗീസ് കൂറിലോസ് മെത്രാപ്പൊലീത്ത , എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്ത , യൂഹാന്നോൻ മാർ ദിയസ്കോറസ് മെത്രാപ്പാലീത്ത , ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത , ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

എല്ലാ ദിവസവും പ്രഭാത നമസ്കാരവും മൂന്നിന്മേൽ കുർബാനയും മദ്ധ്യസ്ഥപ്രാർത്ഥനയും ഗാനശുശ്രൂഷയും തുടർന്ന് വേദവചന ശുശ്രൂഷയും ആശിർവാദവും ഉണ്ടായിരിക്കും.

ഒന്നിന് രാവിലെ ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ വലിയപള്ളിയിൽ മൂന്നിന്മേൽ കുർബാനയും പെരുന്നാൾ കൊടിയേറ്റും. ഇല്ലത്തുമേപ്പുറം കുരിശടി കൊച്ചുപള്ളിയിലും കൊടിയേറും,. തുടർന്ന് കളത്തിൽ താഴെ കുരിശടിയിലേക്ക് കൊടിമര ഘോഷയാത്രയും കൊടിയേറ്റവും .