വകയാർ : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ കോന്നി ജില്ലാ കലോത്സവം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാദർ വിപിൻ കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാദർ റോയി ചാക്കോ, ഫാദർ പോൾ ഇ. വറുഗീസ്, ഫാദർ ജിനു സഖറിയ, ഫാദർ ബിബിൻ ജോർജ്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ സുജ മേഴ്‌സി തോമസ്, ഡി.ഷിജു കട്ടച്ചിറ, ഡി.എം.പി നിഥിൻ, റോസമ്മ അച്ചൻകുഞ്ഞ്, സൂസൻ ജോൺ, ഷെവ ടി.മാത്യൂ,തോമസ്, സച്ചിൻ പടിയറ, അഡ്വ.തോമസ് ജോർജ് എന്നിവർ സംസാരിച്ചു.