ayankali

അടൂർ : കേരള കോൺഗ്രസ് ബി അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി ലിജോ പനച്ചയേത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി സജു അലക്സാണ്ടർ അയ്യങ്കാളിയുടെ ജീവിതചരിത്രം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കുര്യൻ ബഹനാൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് കുര്യൻ ജേക്കബ്, വാസന്തി, പാസ്റ്റർ റജി കെ.ചെറിയാൻ, ഷൈൻ അടൂർ, ലൂയി, ടൈറ്റസ്,ഓമന ശിവൻകുട്ടി എന്നിവർ സംസാരിച്ചു.