പത്തനംതിട്ട : ബാങ്ക് ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ്, കർഷകർക്കുള്ള അവാർഡ്, വായ്പ തിരിച്ചടച്ച ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ്, ലാഭ വിഹിതം എന്നിവയുടെ വിതരണോദ്ഘാടനം 31ന് വള്ളിക്കോട് സഹകരണ ബാങ്കിൽ നടക്കും. സ്കോളർഷിപ്പ് വിതരണം അഡ്വ.കെ.യു.ജനീഷ് കുമാറും ഇൻസെന്റീവ് വിതരണം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായരും ലാഭവിഹിത വിതരണം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പും കർഷക അവാർഡ് വിതരണം പി.ജെ.അജയകുമാറും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി പി.ജി.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജൻ, കെ.ആർ. പ്രമോദ്, സഹകരണസംഘം അസി.രജിസ്ട്രാർ ഡി.ശ്യാം കുമാർ എന്നിവർ പ്രസംഗിക്കും. ഭരണസമിതി അംഗം പി.രാധാകൃഷ്ണൻ നായർ സ്വാഗതവും പി.ശശിധരക്കുറുപ്പ് നന്ദിയും പറയും.