shani

പത്തനംതിട്ട : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പതിനൊന്ന് ഖണ്ഡികകൾ സർക്കാർ പൂഴ്ത്തിവച്ചത് സ്ത്രീപീഡകരെ സംരക്ഷിക്കുവാനാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, എം.ജി.കണ്ണൻ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എലിസബത്ത് അബു, ജാസിംകുട്ടി, ജി.രഘുനാഥ്, സുനിൽ എസ്.ലാൽ, സജി കൊട്ടയ്ക്കാട്, എം.ആർ.ഉണ്ണികൃഷ്ണൻ നായർ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാട്ടൂർ അബ്ദുൾ സലാം, ഹരികുമാർ പൂതങ്കര, ജോൺസൺ വിളവിനാൽ, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ലാലുജോൺ, വിനീതാ അനിൽ , വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ പ്രസംഗിച്ചു.