nurse

പത്തനംതിട്ട : രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുക, കേരളത്തിന്റെ ആരോഗ്യ മികവ് നിലനിറുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാനമൊട്ടാകെ കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എ.എസ്.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി.ഗീതാ മണി, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ജി.അനീഷ്‌കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി മധു, കെ.ജി.എസ്.എൻ.എ ജില്ലാപ്രസിഡന്റ് സോനാ സാറ മാത്യു, ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ് , കോന്നി ഏരിയ സെക്രട്ടറി ടി.അനുപമ എന്നിവർ സംസാരിച്ചു.