അടൂർ : ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം നടന്നു. പ്രസിഡന്റ് സുരേഷ് മഴക്കാല അദ്ധ്യക്ഷനായിരുന്നു. സി.എസ്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. സണ്ണി സങ്കീർത്തനം സ്വാഗതം പറഞ്ഞു. റോബി വി. ഐസക്, യോഹന്നാൻ ജോസഫ്, പ്രഭ വി.മറ്റപ്പള്ളി, വി.വിശ്വനാഥൻ, ഗീത ഐസക്ക് എന്നിവർ സംസാരിച്ചു. പോൾസൺ ഹാബേൽ കൃതജ്ഞത അറിയിച്ചു.