കോന്നി : ബ്രിട്ടിഷ് ഭരണകാലത്ത് മലയോര മേഖലയുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഫാർ സായിപ്പിന്റെ ചിത്രം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് പൂർവവിദ്യാർത്ഥിയും അമേരിക്കയിൽ ഗവേഷക വിദ്യാർത്ഥിയുമായ ഡോ.അരുൺശശി സമ്മാനിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ്ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൽ അച്ചടിച്ച പുസ്തകങ്ങൾ ഫാർ സായിപ്പ് സ്കൂളിന് നൽകിയിരുന്നു. ഫാർ ലൈബ്രറി എന്ന പേരിൽ ഈ പുസ്തകങ്ങൾ സ്‌കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. സായിപ്പ് സംഭാവന ചെയ്ത ക്ളോക്കും സ്‌കൂളിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മലയോര ജനത നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്താനും ശ്രമം നടത്തിയ ആളായിരുന്നു ഫാർ.