ചെങ്ങന്നൂർ: പഞ്ചായത്ത് പൊതുശ്മശാനത്തിന് കണ്ടെത്തിയ ചതുപ്പുനിലം കാടുകയറി . ബുധനൂർ ഗ്രാമപഞ്ചായത്താണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ ചതുപ്പുനിലം വാങ്ങിയത് . എട്ടുസെന്റ് സ്ഥലമുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. മറ്റുനിവൃത്തിയില്ലാതെ ഇവിടെ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം അതിന് കഴിയാതെ തിരികെ കൊണ്ടുപോകേണ്ട സ്ഥിതിയുമുണ്ടായി. സ്ഥലത്തിന് ചുറ്റും കരിങ്കൽഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി പൊതുശ്മശാനം ഉപയോഗപ്രദമാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹിയായ ഗിരീഷ് ഇലഞ്ഞിമേൽ പറഞ്ഞു .നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു അറിയിച്ചു.