crimes

വെച്ചൂച്ചിറ : വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പൊലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മേനെക്കേട് മുക്ക് തടിയിൽ വീട്ടിൽ ബിന്ദു (ബെറ്റി - 42) വിനെയാണ് അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രികരിച്ച് ഇവർ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യലുകൾക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചു.


പൊലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.അൻസാരി, എസ്.സി.പി.ഒ ശ്യാം മോഹൻ , സി.പി.ഒ.മാരായ അഞ്ജന, അനുകൃഷ്ണൻ, ഷീൻരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പൊലീസിനെ കണ്ട് കഞ്ചാവുപൊതി വലിച്ചെറിഞ്ഞശേഷം വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഇവരെ വനിതാ പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞു നിറുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ജില്ലയിലുടനീളം ലഹരിവസ്തുക്കളുടെ കടത്തും വിൽപ്പനക്കുമെതിരായ റെയ്ഡ് നടന്നുവരികയാണ്.