yc

തിരുവല്ല : വയനാട്ടി​ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഭവന നിർമ്മാണത്തിന് കടപ്ര മണ്ഡലത്തിലെ പ്രവർത്തകർ സമാഹരിച്ച തുക കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ പുളിമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജീവിൻ പുളിമ്പള്ളി, ജില്ലാ സെക്രട്ടറി അരുൺ പി.അച്ചൻകുഞ്ഞ്, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, സിജോ എം.വർഗ്ഗീസ്, ഫിലിപ്പ് വർഗ്ഗീസ്, മണ്ഡലം വൈസ് പ്രസിഡന്റ് ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.