തിരുവല്ല : പുഷ്പഗിരി ആശുപത്രിയിലെ ക്വാളിറ്റി ഡിപ്പാർട്മെന്റിന്റെയും 3എം ഇന്ത്യ ലിമിറ്റഡിന്റെയും ആഭിമുഖ്യത്തിൽ അഡ്വാൻസ് പേഷ്യന്റ് സേഫ്റ്റി (എ.പി.ടി) കോൺക്ലേവ് നടത്തി. ഫാ.ജോൺ പടിപ്പുരക്കൽ ഫിനാൻസ് ഡയറക്ടർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാംസൺ സാമുവേൽ, ജനറൽ മാനേജർ ക്വാളിറ്റി രേണുക ദേവി, സി.എൻ.ഒ സുവർണ്ണ പണിക്കർ. സി.എസ്.എസ്.ഡി മാനേജർ സതീഷ്, ശ്രീധർ, റീജനൽ മാനേജർ 3എം ഇന്ത്യ ലിമിറ്റഡ്, ജേർസൻ ജോസ്, സ്റ്റേറ്റ് ഹെഡ് ക്ലിനിക്കൽ സ്പെഷ്യലിസ്റ്റ് 3എം ഇന്ത്യ ലിമിറ്റഡ് കെവിൻ, അശ്വിനി എന്നിവർ സംസാരിച്ചു. ഇരുപതോളം ആശുപത്രികളിലെ പ്രതിനിധികൾ പങ്കെടുത്തു.