തിരുവല്ല : വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് ജില്ലാകളക്ടർ ഡി.ആർ.മേഘശ്രീയുമായി ചർച്ച നടത്തി. സഭ കുന്നംകുളം - മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, അത്മായട്രസ്റ്റി അഡ്വ.ആൻസിൽ സഖറിയാ കോമാട്ട് , ഭദ്രാസന സെക്രട്ടറി റവ.സജു ബി.ജോൺ, ഭദ്രാസന ട്രഷറർ കൊച്ചുമാമ്മൻ, മെത്രാപ്പൊലിത്തയുടെ സെക്രട്ടറി റവ.കെ.ഇ.ഗീവർഗീസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.സഭയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പുനരധിവാസ പദ്ധതികളെപ്പറ്റി മെത്രാപ്പൊലീത്തയും ഭദ്രാസനദ്ധ്യക്ഷനും വിശദീകരിച്ചു. ദുരന്തമേഖലകളിലും സംഘം സന്ദർശിച്ചു. സഭാ കൗൺസിലംഗങ്ങളായ റവ.മാത്യു ബേബി, ഷെൻ പി.തോമസ്, റവ.സുനിൽ ജോയി, റവ.സുജിൻ വർഗീസ്, സുബിൻ നീറുംപ്ളാക്കൽ, ഐബിൻ തോമസ് എന്നിവരും ഒപ്പംമുണ്ടായിരുന്നു.
25 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കും.
കുട്ടികൾക്ക് പഠനത്തിനുള്ള ക്രമീകരണം.
വൃദ്ധർക്ക് പാലിയേറ്റീവ് സൗകര്യം.
സഭയുടെ പുനരധിവാസ പദ്ധതികളായ ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, ആരോഗ്യ പദ്ധതികൾ തുടങ്ങിയവ സർക്കാരിന്റെ അനുമതിയോടെ സഭ നേരിട്ട് നടപ്പാക്കും.
ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ