ചെങ്ങന്നൂർ: ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ എട്ടുനോമ്പാചരണം ഇന്നുമുതൽ 8 വരെ ആചരിക്കും. ഇന്ന് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ വി. മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് തിരുമേനിയുടേയും ബന്യാമിൻ, സുധാപോൾ റമ്പാച്ചന്മാരുടേയും വന്ദ്യ കോർ എപ്പി സ്കോപ്പാമാരുടേയും മറ്റു വൈദീകരുടേയും സഹകാർമ്മികത്വത്തിലും നാളെമുതൽ എട്ടുവരെയുള്ള ശുശ്രൂഷകൾ നടക്കും. എല്ലാ ദിവസവും ധ്വാനപ്രസംഗം, വി.മാതാവിന്റെ മദ്ധ്യസ്ഥപ്രാർത്ഥന എന്നിവയുണ്ടായിരിക്കും. 7ന് വൈകിട്ട് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്ന് ആരംഭിച്ച് കുളിക്കാംപാലം കുരിശടിയിലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം ഇലഞ്ഞിമേൽ റോഡ് ജംഗ്ഷനിൽ നിന്ന് അത്തിമൺ കുരിശടിയിൽ എത്തി ധൂപപ്രാർത്ഥനയ്ക്കു ശേഷം പള്ളിയിൽ എത്തിച്ചേരും. ധൂപപ്രാർത്ഥനയ്ക്കു ശേഷം ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ഗ്ലൈഹിക വാഴ്വ് നടത്തും. 8ന് വി. മൂന്നിന്മേൽ കുർബാനയ്ക്ക് സുധാപോൾ റമ്പാച്ചൻ നിർവഹിക്കും. തുടർന്ന് വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയും, കൈമുത്തും, നേർച്ച വിളമ്പും നടത്തുമെന്ന് ഫാ.ബിജു ടി.മാത്യു പുത്തൻകാവ്, ട്രസ്റ്റി ഷാജിമോൻ ഇടവൂർ, സെക്രട്ടറി വർഗീസ്കരൻ പാലക്കടവിൽ അറിയിച്ചു.