kuzhi

അടൂർ : കായംകുളം - പുനലൂർ റോഡിൽ അടൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷന് മുന്നിൽ പൈപ്പുലൈനിലെ തകർച്ച പരിഹരിക്കാൻ വാട്ടർ അതോറിറ്റിയെടുത്ത കുഴി കെണിയായി മാറി. അപകട സാദ്ധ്യതയേറെയുള്ളപ്പോഴും പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും ഇടപെടുന്നില്ല. പൈപ്പിലെ തകർച്ച പരിഹരിച്ചെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാതെ മെറ്റിലും മണ്ണുമിട്ട് നികത്തുക മാത്രമാണ് ചെയ്തത്. വാഹനങ്ങൾ കടന്നുപോയതോടെ മെറ്റിലും മണ്ണും റോഡിലാകെ നിരന്ന നിലയിലാണിപ്പോൾ.മെറ്റിലിൽ കയറി വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടവും പതിവായി. കുഴിയിൽ ചാടുന്ന വാഹനങ്ങൾക്ക് തകരാറും സംഭവിക്കാറുണ്ട്.

ചരക്ക് വാഹനങ്ങളും ദീർഘദൂര ബസ് സർവീസുകളും അടക്കം ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. രാത്രിയിൽ വാഹനങ്ങൾ കുറവുള്ളപ്പോൾ അതിവേഗത്തിൽ പായുന്ന വാഹനങ്ങൾ കുഴിയിപ്പെട്ടും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.

അപകടത്തിൽപെടുന്നത് ഏറെയും ഇരു ചക്രവാഹനങ്ങൾ.

പൈപ്പു കുഴി

വീണ്ടും മഴയായതോടെ റോഡിലെ കുഴി കൂടുതൽ വലുതാകാനാണ് സാദ്ധ്യത. അടുത്തിടെ പൊലീസ് ട്രാഫിക്ക് പരിഷ്കാരങ്ങൾ വരുത്തിയിട്ടും, നഗരത്തിലെ കുഴി അടയ്ക്കാൻ നടപടികൾ ഉണ്ടായില്ല.

ഇനിയൊരു അത്യാഹിതം സംഭവിക്കുന്നതിന് മുൻപ് റോഡിലെ കുഴി അടച്ച് ടാർ ചെയ്ത് റോഡ് സഞ്ചാര യോഗ്യമാക്കണം.

പ്രദേശവാസി