അടൂർ : നഗരസഭാ പ്രദേശത്തെ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു . വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.ശശികുമാർ, ഗോപു കരുവാറ്റ, വി.ശശികുമാർ, അനൂപ് ചന്ദ്രശേഖർ, സൂസി ജോസഫ്, റീനാ സാമുവൽ, സുധാ പദ്മകുമാർ, ബിന്ദു കുമാരി, ലാലി സജി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ എന്നിവർ നേതൃത്വം നൽകി