bjp

അടൂർ : ഏറത്ത് പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡുകൾ പൊളിച്ചത് സഞ്ചാരയോഗ്യമാക്കാത്തതി​ൽ ബി.ജെ.പി ഏറത്ത് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പദ്ധതിയിൽ റോഡിന്റെ പുനർനിർമ്മാണത്തിന് വ്യവസ്ഥ ഉണ്ടായിട്ടും പഞ്ചായത്ത്‌ ഭരണകൂടം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അത് അവസാനിപ്പിച്ച് റോഡുകൾ സഞ്ചാരയോഗ്യം ആക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പ്രദീപ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രമണൻ, ശ്രീലേഖ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.