പത്തനംതിട്ട : ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്തംബർ 10ന് മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ രാവിലെ 8.30 മുതൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുകയാണ് ലക്ഷ്യം. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകൾ നൽകാം. ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹിക സുരക്ഷാ പെൻഷനുകൾ, മാലിന്യസംസ്‌കരണം, പുതിയ പരാതികൾ/നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് പരിഗണിക്കുക. പൊതുജനങ്ങൾക്ക് ഓൺലൈനായി പരാതികൾ നൽകാം. https://adalatapp.lsgkerala.gov.in/