പത്തനംതിട്ട: 25, 26 തീയതികളിൽ അടൂരിൽ നടക്കുന്ന 49-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഉദ്ഘാടനം ഡി.സി .സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അടൂരിൽ നിർവഹിച്ചു. സർക്കാർ ജീവനക്കാരുടെ കവർന്നെടുത്ത എല്ലാ ആനുകൂല്യങ്ങളും തിരികെ നൽകണമെന്നും, നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മാലേത്ത് സരളാദേവി, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, എ.എം ജാഫർഖാൻ, എം.ജെ തോമസ് ഹെർബിറ്റ്, ഏഴംകുളം അജു,കൃഷ്ണകുമാർ, ബിജു വർഗ്ഗീസ്,രഞ്ജു കെ മാത്യു, വി.പി ബോബിൻ, ബി പ്രദീപ് കുമാർ, രാകേഷ് കമൽ, പി.എസ് വിനോദ് കുമാർ, അജിൻ ഐപ്പ് ജോർജജ് , ഷിബു മണ്ണടി , എം.വി തുളസീരാധ ,ബിജു ശാമുവേൽ. ബി.പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാനായി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയും, ജനറൽ കൺവീനറായി എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി പ്രദീപ് കുമാറിനെയും തിരഞ്ഞെടുത്തു.