angan

റാന്നി : ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ റാന്നി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. വർക്കറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. 2024 ജനുവരി ഒന്നിന് 46 വയസ് തികയാൻ പാടില്ല. ഹെൽപറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് മിനിമം യോഗ്യതയുളളവർ ആയിരിക്കണം. അപേക്ഷ ഫോം ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സെപ്തംബർ 25 വരെ സ്വീകരിക്കും. ഫോൺ : 04735 221568.