vanamithra

പത്തനംതിട്ട : ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിദ്ധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ എലിയറയ്ക്കൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് 30 ന് അകം സമർപ്പിക്കണം. ഒരിക്കൽ പുരസ്‌കാരം ലഭിച്ചവർ അടുത്ത അഞ്ചുവർഷത്തേക്ക് അപേക്ഷിക്കരുത്.
ഫോൺ : 8547603707,8547603708, 04682243452.വെബ്സൈറ്റ് : https://forest.kerala.gov.in/