pandala-valiya-koickal-ko
കുളനട ആരോഗ്യ നികേതനത്തിൽ മുനി നാരായണപ്രസാദ് എത്തുകയും ആരോഗ്യ നികേതനം ഡയറക്ടർ ഡോ. വിജയകുമാർ കൂടിക്കാഴ്ച നടത്തുകയും മ്യൂസിയവും മറ്റും കാണുകയും ഉണ്ടായി

പന്തളം: ശ്രീനാരായണ ഗുരുകുലം അദ്ധ്യക്ഷൻ പത്മശ്രീ മുനി നാരായണപ്രസാദ് ഇന്നലെ പന്തളം കൊട്ടാരം സന്ദർശിച്ചു. വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി . കൊട്ടാരം നിർവഹക സംഘാംഗങ്ങളായ.രാഘവവർമ്മ , നാരായണവർമ്മ , കൊട്ടാരം നിർവഹകസംഘം പ്രസിഡന്റ് അരുൺകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് കുളനട ആരോഗ്യ നികേതനത്തിൽ എത്തിയ അദ്ദേഹം ആരോഗ്യ നികേതനം ഡയറക്ടർ ഡോ. ജി. വിജയകുമാറുമായി കൂടിക്കാഴ്ച നടത്തി. പ്രമോദ് കുരമ്പാല , ജി .രഘുനാഥ് കുളനട, സുഗതപ്രമോദ് ,അജയകുമാർ മ്ലാന്തടം, ദിപുദിവാകരൻ.,രെജി കുമാർ ,എം ആർ. ഉണ്ണികൃഷ്ണൻ നായർ ,രാജു ,ഗൗതം എന്നിവരും ഒപ്പമുണ്ടായിരുന്നു.