പത്തനംതിട്ട : ഓണക്കാലത്തെ മുമ്പിൽ കണ്ട് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് പിടിച്ചുനിറുത്തി പൊതുവിതരണം കാര്യക്ഷമമാക്കണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ടി.എം.ഹമീദ്, ജോൺ കെ.മാത്യൂസ്, തോമസ് ജോസഫ്, സനോജ് മേമന, മധു ചെമ്പങ്കുഴി, മലയാലപ്പുഴ ശ്രീകോമളൻ, കെ.ജയവർമ്മ, തോപ്പിൽ ഗോപകുമാർ, ജോർജ് കുന്നപ്പുഴ, സമദ് മേപ്രത്ത്, പഴകുളം ശിവദാസൻ, ജോൺസൺ വിളവിനാൽ, അനീഷ് വരിക്കണ്ണാമല എന്നിവർ പ്രസംഗിച്ചു.