soil

കോന്നി : ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിൽ വികസന കാർഷിക ക്ഷേമ വകുപ്പും കോന്നി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചേർന്ന് കോന്നി ബ്ലോക്കിൽ മണ്ണ് പരിശോധന ക്യാമ്പയിന് തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഏഴ് പഞ്ചായത്തുകളിൽ സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കർഷകരിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് മണ്ണ് പരിശോധന കാർഡ് നൽകും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്തിലെ മണ്ണ് ആരോഗ്യ കാർഡ് വിതരണം ജനപ്രതിനിധികൾ നിർവഹിച്ചു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസി മണിയമ്മ, കെ.ആർ.പ്രമോദ്, പ്രസന്ന രാജൻ, ആർ.ദേവകുമാർ, പ്രവീൺപ്ലാവിളയിൽ, മണ്ണ് പര്യവേഷണം പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്റ്റർ ജസ്റ്റിൻ.വി, കൃഷി ഓഫീസർ അമ്പിളി സുരേഷ്, സോയിൽ സർവേ ഓഫീസർ സുൽഫി.ബി.ജെ, മിനി.വി തുടങ്ങിയവർ സംസാരിച്ചു.