പത്തനംതിട്ട: ദാർശനികനും സന്യാസിവര്യനുമായ ഗുരു നിത്യചൈതന്യയതിയുടെ ജന്മ ശതാബ്ദിയതി സാഹിത്യ ഉത്സവ് എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാസ്‌കാരിക സർഗാത്മക പരിപാടികളോടെ നടത്തുവാൻ കെ.പി.സി.സി യുടെ പ്രിയദർശിനി പ്രസിദ്ധീകരണ സൊസൈറ്റി തീരുമാനിച്ചു. ജില്ലയിൽ അടുത്ത മാസം തുടക്കം കുറിക്കും. പുസ്തകോത്സവം, പ്രഭാഷണ പരമ്പരകൾ, യതി സാഹിത്യ കൂട്ടായ്മകൾ എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. ജില്ലാ കോ - ഓർഡിനേറ്റർ ജി.രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രിദർശിനി പ്രസിദ്ധീകരണ വിഭാഗം വൈസ് ചെയർമാൻ അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഓർഡിനേറ്റർമാരായ അരവിന്ദ് സി.ഗോപൻ, ഓമന അയ്യപ്പൻ, എം.എം. ജോസഫ് മേക്കൊഴൂർ, ടി.ജി.നിധിൻ, രാജേഷ് സുരഭി, സണ്ണി മാത്യു, ജോബി പറങ്കാംമൂട്ടിൽ, ആർ.സുരേഷ് കുമാർ പന്തളം എന്നിവർ പ്രസംഗിച്ചു. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവും എഴുത്തുകാരനുമായ എം.എം.ജോസഫ് മേക്കൊഴൂരിനെ യോഗത്തിൽ അനുമോദിച്ചു.