പത്തനംതിട്ട : അടൂരും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ആളിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 56 വയസ് തോന്നിക്കും, മെലിഞ്ഞശരീരം, ഇരുനിറം, 162 സെന്റിമീറ്റർ ഉയരം, താടിയും മീശയുമുണ്ട് . ഇയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടൂർ പൊലീസ് സ്റ്റേഷനിലോ 9497987050 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.