കോഴഞ്ചേരി : ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സമഗ്ര ശിക്ഷ കേരളം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോഴഞ്ചേരിയിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്.സബിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവംഗം സി.ബിന്ദു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജേഷ് എസ്.വള്ളിക്കോട്, കെ.ഹരികുമാർ, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, വൈസ് പ്രസിഡന്റ് എം.കെ.ഷീജ എന്നിവർ പ്രസംഗിച്ചു. ബിജി ബാലശങ്കർ,ബിനു കെ.സാം, എസ്.ജ്യോതിഷ് , ഡോ.സുജ മോൾ എസ്, ഗണേശ് റാം എന്നിവർ നേതൃത്വം നൽകി.