ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം സ്വാഗത സംഘം ഓഫീസ് ആരംഭിച്ചു. ചതയം ജലോത്സവ സാംസ്‌കാരിക സമിതി ചെയർമാൻ എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രഭാകരൻ നായർ ബോധിനി, ജനറൽ കൺവീനർ അജി.ആർ.നായർ, വൈസ് ചെയർമാൻമാർ ജോൺ മുളങ്കാട്ടിൽ, കെ.ജി കർത്ത, കൃഷ്ണകുമാർ കൃഷ്ണവേണി, ഡോ.സുരേഷ് വെൺപാല, ഒ.കെ അനിൽ കുമാർ, മുരുകൻ പൂവക്കാട്ട് മുലയിൽ, പദ്മകുമാർ, വിനോദ്കുമാർ, എസ്.വി.പ്രസാദ്, സജിത്ത് മംഗലത്ത്, ബിജു കുമാർ, എൻ.കെ.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. പടിഞ്ഞാറൻ മേഖലയിലെ പള്ളിയോട ക്യാപ്റ്റൻമാർ, പ്രതിനിധികൾ, കരനാഥൻമാർ എന്നിവർ പങ്കെടുത്തു.