ചെങ്ങന്നൂർ :മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നുർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസിന്റെ മാതാവും കല്ലുമല പൈനുവിളയിൽ പുത്തൻവീട്ടിൽ പരേതനായ ക്യാപ്റ്റൻ പി.ജെ ബേബിയുടെ ഭാര്യയുമായ തങ്കമ്മ ബേബി (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4 ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ. മറ്റ് മക്കൾ: മറിയാമ്മ ബേബി, ജോൺ ബേബി, എലിസബത്ത് ബേബി.

മരുമക്കൾ: പരേതനായ ജോർജ് വർഗീസ്, വർഗീസ് മാത്യു, വൽസ ജോൺ.