അടൂർ : തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, പി.ബി.ഹർഷകുമാർ, തോപ്പിൽ ഗോപകുമാർ, ആര്യാ വിജയൻ, കെ.ജി.ജഗദീശൻ, ജി.പ്രമോദ്, വി.വിനേഷ്, എം.മധു, സ്കൂൾ പ്രിൻസിപ്പൽ കെ.മധു എന്നിവർ പ്രസംഗിച്ചു.