അടൂർ: വനിതാ എസ്.ഐ.ഉൾപ്പെടെയുള്ള പൊലീസുകാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. അടൂർ സ്വദേശികളായ ഉണ്ണി,പ്രേംജിത്ത്, അനൂപ് എന്നിവരെയാണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അടൂർ വനിതാ എസ്.ഐ.കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ,ആനന്ദ് ജയൻ,റാഷിക് എം.മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി അടൂർ വട്ടത്തറപ്പടി ജംഗ്ഷനു സമീപം നിറുത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് സമീപം കാറിലിരുന്ന് മദ്യപിച്ചത് എസ്.ഐ ചോദ്യം ചെയ്തതാണ് മർദ്ദന കാരണം. എസ്.ഐ.യെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയ പൊലീസുകാർക്കും മർദ്ദനമേറ്റു.