ചെങ്ങന്നൂർ : കുത്തിയതോട് പാലം പണി നടക്കുന്ന ഭാഗത്ത് പമ്പയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിനു മുകളിൽ തോന്നിക്കുന്ന ജീർണിച്ചു തുടങ്ങിയ പുരുഷന്റെ മൃതശരീരമാണ് കണ്ടെത്തിയത്. മെറൂണ് നിറത്തിലുള്ള ഹാഫ് കൈ ഷർട്ടും കറുത്ത ജെട്ടിയും ധരിച്ചിട്ടുണ്ട്. നരച്ച കുറ്റിമീശയും തലമുടിയുമുണ്ട്. തിരിച്ചറിയാൻ സഹായകമായ വിവരങ്ങൾ അറിയാവുന്നവർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.