ngo

പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറപ്പെടുവിച്ച ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പിൻവലിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.ദേവാനന്ദനും ജനറൽ സെക്രട്ടറി എസ്.രാജേഷും ആവശ്യപ്പെട്ടു. അർഹതപ്പെട്ട നിരവധി ആളുകൾ അന്തിമ പട്ടികയിൽ ഒഴിവാക്കപ്പെട്ടു. ഭരണാനുകൂല സംഘടനകളുടെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് സ്ഥലംമാറ്റ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. സ്ഥലംമാറ്റങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം.