അടൂർ: കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും ചേർന്ന് നീക്കം ചെയ്തു. മിത്രപുരം ഗാന്ധിഭവൻ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി പൊലീസ് എത്തിച്ച അരൂർ എഴുപുന്ന സ്വദേശി ജസ്റ്റിന്റെ (44) കൈവിരലിലാണ് മോതിരം കുടുങ്ങിയത്. ആശുപത്രിൽ എത്തിച്ച ശേഷം ഇയാളെ കുറച്ചുനേരത്തെ കാണാതായിരുന്നു. തെരച്ചിലിൽ സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപം കണ്ടെത്തി. കഴിഞ്ഞ 29ന് അടൂർ പൊലീസാണ് ജസ്റ്റിനെ ലഹരിമോചന കേന്ദ്രത്തിൽ എത്തിച്ചത്. മോതിരം ഊരി മാറ്റാൻ

സർജന്റെ സേവനം വേണമെന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. ആശുപത്രി അധികൃതർ ജസ്റ്റിന്റെ കൈ മരവിപ്പിച്ച ശേഷം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് വിരലിലെ വളയം മുറിച്ച് നീക്കം ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.സന്തോഷ് കുമാർ, ഡി. പ്രശോഭ്. ഡി, എ അനീഷ് കുമാർ, ഡിപിൻ എന്നിവർ ആശുപത്രിയിൽ എത്തി.