chittayam
ചിറ്റയം ഗോപകുമാർ പാലം സന്ദർശിക്കുന്നു

അടൂർ : ഏഴംകുളം ഗവ.എൽ. പി.എസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള കനാൽ പാലം വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തി നടക്കുമ്പോൾ സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും, രക്ഷകർത്താക്കളും നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. സ്ഥലം സന്ദർശിച്ച് ഈ വിഷയത്തിൽ അടിയന്തരപരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായി. പാലത്തിന് കിഴക്കുവശത്തുള്ള അക്വഡേറ്റ് വൃത്തിയാക്കി അതിലൂടെ സ്കൂളിലേക്കും, ക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. അതോടൊപ്പം ഇതിനോട് ചേർന്നുള്ള ഇടറോഡിന്റെ സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് മെറ്റലിട്ട് സഞ്ചാരയോഗ്യമാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം അംഗീകരിച്ച് പാലം പണി ഉടൻതന്നെ പുനരാരംഭിച്ച് നവംബറിൽ പൂർത്തീകരിക്കും. ചിറ്റയം ഗോപകുമാറിനോടൊപ്പം കെ. ആർ.പി.എഫ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിജിതോമസ്, അസി.എൻജിനീയർ കലേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, ഷീജ, പി.ടി.എ പ്രസിഡന്റ് അനിൽ നെടുമ്പള്ളി, ഏഴംകുളം എൽ.പി.എസ് ഹെഡ്മാസ്റ്റർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.