college-

റാന്നി : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പെൺകുട്ടികളിൽ സംരംഭകത്വ ശീലം വളർത്തിയെടുക്കുന്നതിനായി സമഗ്ര ശിക്ഷാ കേരള, കേരള സ്റ്റാർട്ട് അപ് മിഷൻ, ഉദയം ലേണിംഗ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന ‘ശക്തി’ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന ശില്പശാല പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള റാന്നി ബി.പി.സി ഷാജി എ സലാം അദ്ധ്യക്ഷത വഹിച്ചു. ജിക്കു ജെയിംസ് ക്ലാസുകൾ നയിച്ചു. ആരതി കൃഷ്ണ, ഷൈലു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.