khadhi

പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിൽ ഇലന്തൂർ, അബാൻ ജംഗ്ഷൻ പത്തനംതിട്ട, റാന്നി ചേത്തോങ്കര, അടൂർ റവന്യൂ ടവർ എന്നിവിടങ്ങളിൽ ഓണം ഖാദിമേള 14 വരെ നടക്കും. എല്ലാവിധ ഖാദി തുണിത്തരങ്ങൾക്കും 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർ, അദ്ധ്യാപകർ എന്നിവർക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രഡിറ്റ് വ്യവസ്ഥയിൽ തുണിത്തരങ്ങൾ വാങ്ങാം. ഓരോ 1000 രൂപയുടെ പർച്ചേസിലൂടെ ലഭിക്കുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 1000 രൂപ വീതം ലഭിക്കും. ഫോൺ : 0468 2362070.