തിരുവല്ല : കുറ്റപ്പുഴ മാർത്തോമ്മാ റെഡിഡൻഷ്യൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മാർത്തോമ്മാ എഡുക്കേഷണൽ ഏജൻസി പ്രസിഡന്റുകൂടിയായ ഡോ.തിയോഡേഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ ബോർഡ് വൈസ് പ്രസിഡന്റ് റവ.സുനിൽ ചാക്കോയുടെ പ്രാർത്ഥന ആലപിക്കും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ് മുഖ്യാതിഥിയാകും. സുവർണ്ണ ജൂബിലി സുവനീർ ആന്റോ ആന്റണി എം.പി പ്രകാശനം ചെയ്യും. മാത്യു.ടി.തോമസ് എം.എൽ.എ, നഗരസഭാ കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്, സ്കൂൾ ബോർഡ് സെക്രട്ടറി പ്രൊഫ.കുര്യൻ ജോൺ, ട്രഷറർ ഐപ് വർഗ്ഗീസ്, പ്രിൻസിപ്പൽ റെജി മാത്യു, വൈസ് പ്രിൻസിപ്പൽ അനിതാ സൂസൻ ജോൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ.ഫിലിപ്പ് എൻ തോമസ്, ഏജൻസി മെമ്പർമാരായ അഡ്വ. ജോജി സൈമൺ, ഉമ്മൻ എം. തോമസ് എന്നിവർ പ്രസംഗിക്കും.