തിരുവല്ല : എം.സി. റോഡിൽ കുറ്റൂർ ബി.എസ്.എൻ.എൽ. ജംഗ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ചെങ്ങന്നൂരിലേക്ക് പോയ ലോറിയും തിരുവല്ലാ ഭാഗത്തേക്ക് വന്ന മാരുതി കാറും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെനേരം പണിപ്പെട്ടാണ് ഓടികൂടിയ നാട്ടുകാർ രക്ഷിച്ച് പുറത്തിറക്കിയത്. ഇതേതടുർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. തിരുവല്ല പൊലീസും ചെങ്ങന്നൂർ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.