അടൂർ : തെരുവുനായ അക്രമണത്തിൽ മൂന്നര വയസുകാരൻ ഉൾപ്പെടെ എട്ടു പേർക്ക് പരിക്ക്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ തെങ്ങമം തോട്ടുവ ഭാഗത്താണ് തെരുവുനായയുടെ അക്രമണമുണ്ടായത്. തെങ്ങമം കളീയ്ക്കൽ പുത്തൻവീട്ടിൽ ലെബിൽ (മൂന്നര)തോട്ടുവ ധന്യാലയത്തിൽ സദാശിവൻ നായർ(62), വലിയ വീട്ടിൽ പടിഞ്ഞാറ്റേതിൽ രാജീവ്(54),അമ്പാടിയിൽ രാധാകൃഷ്ണപിള്ള, ദേവദേശ് ഭവനിൽ സതീശൻ(58),ആനയടി രാജേഷ് ഭവനം രാജേഷ്(39), പഴകുളം ജൂവൽ ഹൗസിൽ വാസുദേവൻ(64)എന്നിവരെയാണ് തെരുവുനായ കടിച്ചത്.വെള്ളിയാഴ്ച രാവിലെ വീട്ടിലും റോഡിലുമൊക്കെയായി നിന്നവരെയാണ് നായ കടിച്ചത്. പലരുടേയും കാലിനും കൈയ്ക്കും,തുടയ്ക്കുമാണ് കടിയേറ്റത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.