joy
അറസ്റ്റിലായ ജോയി

അടൂർ : മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ വഞ്ചികൾ കുത്തി തുറന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ഷൊർണ്ണൂരിൽ അറസ്റ്റിലായ മോഷ്ടാവിനെ ഏനാത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചു. കോട്ടയം പാല പൂവരണി കൊല്ലക്കാട്ട് വീട്ടിൽ ജോയി(58)നെയാണ് ഏനാത്ത് പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. അഗസ്റ്റ് 10ന് രാത്രിയിലാണ് മണ്ണടി ക്ഷേത്രത്തിൽ മോഷണം നടന്നത്.