അടൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെത്തെ ലൈംഗീക അതിക്രമം കാണിച്ച സംഭവത്തിൽ പോക്സോ കേസിൽ ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂർ കരിമുളയ്ക്കൽ അനിഴം വീട്ടിൽ എ.അരുൺ(21) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2023 ഒക്ടോബർ, നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഠിപ്പിച്ചതായാണ് കേസ്. പന്തളം എസ്.എച്ച്.ഒ പ്രജീഷ് അന്വേഷിച്ച കേസ് പന്തളം സബ്ബ് ഇൻസ്പെക്ടർ വി.വിനു വാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.