1-sob-thankamma-daniel
തങ്കമ്മ ദാനിയേൽ

ചെന്നീർക്കര : പൊരുതല കാഞ്ഞിരംനിൽക്കുന്നതിൽ പരേതനായ കെ.എം.ദാനിയേലിന്റെ ഭാര്യ തങ്കമ്മ ദാനിയേൽ (റിട്ട:അദ്ധ്യാപിക - 94) നിര്യാതയായി. പരേത മല്ലശേരി പ്ലാവേലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രണ്ടിന് ചെന്നീർക്കര സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ : മാത്യു കെ ഡാനിയേൽ, ഡോ.ജോൺ കെ ഡാനിയേൽ (യു.എസ്), ഡോ.ജേക്കബ് കെ ഡാനിയേൽ (മാതാ ആശുപത്രി കോട്ടയം), ഡോ.ജോർജ് കെ ഡാനിയേൽ, പരേതനായ ഡോ.അലക്‌സ് കെ ഡാനിയേൽ. മരുമക്കൾ : ആനി ജോൺ (യു.എസ്), ഡോ.ഏലിക്കുട്ടി ജേക്കബ്, ഡോ.നിഷ ആൻ ജേക്കബ് (ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ് മാവേലിക്കര).