photo
ആയിരംതെങ്ങ് ,ക്ലാപ്പന ചൈതന്യ നഗർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വീട്ടകവായന സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആയിരംതെങ്ങ് ,ക്ലാപ്പന ചൈതന്യ നഗർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് അംഗവും ഗ്രന്ഥശാല രക്ഷാധികാരിയുമായ കെ.നകുലന്റെ വസതിയിൽ വെച്ച് വീട്ടക വായന സദസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ സദസ് ഉദ്ഘാടനം ചെയ്തു. ഡോ.സുഷമ അജയൻ പുസ്തകാവതരണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷനായി. നകുലൻ, ദയാനന്ദൻ, സത്യനേശൻ ,ആദില എന്നിവർ സംസാരിച്ചു. ബാലവേദി അംഗങ്ങളായ നിവേദ്യലാൽ ,ബിരിയാണി എന്ന കഥയുടെ വായനക്കുറിപ്പ് അവതരിപ്പിക്കുകയും നിള മിലോഷ് കവിത അവതരിപ്പിക്കുകയും ചെയ്തു. സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതവും .ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പൈ.കൃഷ്ണൻ നന്ദിയും പറഞ്ഞു.