കൊല്ലം: വയനാട്ടിലേക്ക് ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ 15 ടൺ ഭക്ഷ്യവസ്തുക്കളുമായി വാഹനം പുറപ്പെട്ടു.11 നിയോജകമണ്ഡലം കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ചേർന്നാണ് സമാഹരണം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്ക് എം.ദാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ അനസ് ഇരവിപുരം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ബി. രാജേഷ്, കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ്, ആഷിക് ബൈജു, നസ്മൽ കലത്തിക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, ബിനോയ് ഷാനൂർ, നൗഷർ പള്ളിത്തോട്ടം, അയത്തിൽ ഫൈസൽ, ശബരീനാഥ്, സെയ്താലി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വൈ. ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണകുമാർ, മുണ്ടയ്ക്കൽ രാജശേഖരൻ, അജു ചിന്നക്കട എന്നിവർ പങ്കെടുത്തു.