ചവറ : കുളങ്ങരഭാഗം , പുത്തൻകോവിൽ വാർഡുകളിൽ ഇന്നലെ 5 സ്‌ത്രീകൾ ഉൾപ്പടെ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. എല്ലാവരും വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സുനീഷ് ഭവനിൽ സരസ്വതി, തുഷാര ഭവനിൽ രജനി, പടന്നയിൽ അമ്മിണി, മാലയിൽ ഗീത, സിന്ധുഭവനി സുരാജ്, നന്ദനത്തിൽ രമണൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കുത്തി വയ്‌പ്പിനെ തുടർന്ന് അലർജിയുണ്ടായ ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ പ്രസവിച്ചു കിടന്ന പട്ടിയാണ് പ്രകോപിതയായി ആൾക്കാരെ കടിച്ചത്. വിവരം ചവറ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വാർഡ് മെമ്പർ കെ.ബാബു പറഞ്ഞു.